8/05/2010

മൌഡ്യം


ഓര്‍മകളനുദിനം അനാഥത്വമേകുമ്പോള്‍
ഓമനിക്കാനിനി സ്വപ്നങ്ങളുണ്ടോ ....

കാലനിയോഗ പ്രമാണങ്ങള്‍ക്കപ്പുറം
കാത്തിരിപ്പെന്തൊരു വിഡ്ഢിത്തമെന്നോ ....

നിസ്സാര ജീവിതം നിസ്സംഗതയേകുമ്പോള്‍
നിശബ്ദതക്കെന്തൊരു സൗന്ദര്യമെന്നോ ....

നഷ്ടസ്വപ്നങ്ങളാല്‍ മൌഡ്യം നിറയുമ്പോള്‍
മൌനം പോലും അപരാധമെന്നോ ....