9/25/2011

LOVE LETTER......................


സഖി ഇതാ നിനക്കായെന്റെ പ്രണയലേഖനം
അരുതരുതു സന്ദേഹം നിനക്കിനിയുമുള്ളില്‍
അരികിലായുള്ളവര്‍ക്കാര്‍ക്കുമല്ലയിതു
നിനക്കായ്‌ ഞാന്‍ കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍

വെറുതെയെന്നു തോന്നാമെങ്കിലുമെന്നുള്ളില്‍ സഖി
നാളേറെയായ് കൊതിക്കുന്നിതു നിന്‍ കാതിലോതാന്‍
ചെറുചിരി നിന്‍ ചുണ്ടില്‍ വിരിയുബോളോമനേ
ചെറുതല്ലയുള്ളില്‍ തിരതല്ലുന്ന മോഹം ................

നീയറിയാതെ ഞാന്‍ നെയ്ത സ്വപ്നങ്ങളെല്ലാം
റീവൈന്റിട്ടു കാണും ഞാന്‍ ചിലപ്പോഴെല്ലാം
മുല്ലപല്ലുകള്‍ക്കാട്ടി നീ ചിരിക്കുമ്പോള്‍
മഞ്ഞില്‍വിരിഞ്ഞപൂക്കളെയോര്‍ക്കും ഞാന്‍

ഇന്നിതാ മുന്നില്‍ നീ വന്നു നില്‍ക്കുമ്പോള്‍
പിന്നിട്ട വാക്കുകളില്‍ കണ്ണറിയാതുടക്കുമ്പോള്‍
അക്ഷരതെറ്റുകളുണ്ടെങ്കിലതായ് പിന്നെ
പിണങ്ങുവാന്‍ വേറെ വല്ലതും വേണോ??!

സൈറ്റടിക്കുമിന്നെന്റെ വാക്കുകള്‍ നിന്നുള്ളില്‍
ചുംബനമായതു മാറും ചുണ്ടില്‍ പതുക്കെ
പിന്നെയതു നിനക്കു മറക്കുവാനാവാത്ത
പേരറിയാത്തൊരു നൊമ്പരമാകും .....
 
............................................................................................

രോഷം ....


അധികാരത്താല്‍ മദോന്‍മത്തരാകാന്‍,വിലപേശാന്‍ അണികളിലെണ്ണംകൂട്ടാന്‍

ബുദ്ധിയുറയ്ക്കും മുന്പേ,പരിശീലനമുറകളിലരച്ചുകൊടുക്കും ജാതിമതവിദ്വേഷം

സര്‍വത്രതോന്ന്യാസത്തില്‍ പെട്ടുഴലും രാഷ്ട്രവിഘടനചിന്താവിഗതികള്‍

മൌനം ജനതയുടെ പ്രതിഷേധമെങ്കിലും മുദ്രാവാക്യങ്ങാളാണിവിടെയാവശ്യം


"തീവെട്ടികളെന്തണം............അക്രമത്തിനല്ല വ്യക്തിരാഷ്ട്രീയത്തിനന്ത്യകൂദാശ നല്‍കാന്‍"


അരുതേന്നോതിയ ചിന്തകള്‍ പേറി അതിരുകള്‍ മാറ്റി ചലിപ്പിക്കും നേര്‍ക്കാഴ്ചകള്‍

സൃഷ്ടിച്ചേയടങ്ങുയിനിയോരിസത്തിനുമപ്പുറമൊരു നവയുഗം ....

അവജ്ഞതന്‍കൂരമ്പുകള്‍ നെഞ്ചാല്‍തടുത്തും തലോടിയുണര്‍ത്തുമായാഗാശ്വത്തെ ..

ക്ലാവുപിടിച്ചസിന്ധാന്തങ്ങളോരോന്നോരോന്നായ്‌ വലിച്ചെറിയണം കൂട്ടമോടെ .....

കൂട്ടുചേര്‍ക്കേണ്ടതില്ലൊരിക്കലുമതു സ്വയമേ വന്നു ഭവിച്ചീടും കാലം ....

അണിനിരക്കണം തോളോടുതോള്‍ചേര്‍ന്നു വരവേല്‍ക്കട്ടെ യുവജനം ....

മാറ്റുകൂട്ടുമതു ജീവിതപ്രതീക്ഷകളിലൂന്നി ജനതയെ വാര്‍ത്തെടുക്കും ....


ഉണരട്ടെ ദര്‍ശനത്തിലടിയുറച്ച ചിന്തകള്‍, വളരട്ടെ മനംമരിക്കാത്താല്‍മബോധം.....



*********************************************************************

9/17/2011

നിരാശഗന്ധി ....


 

നിരാശ തന്‍ സൌരഭം പരത്തുമൊരു പുഷ്പം ..
പ്രണയം ഒരു നിരാശഗന്ധി .................

അതറിയാതെ കൈകള്‍ നീട്ടും വിഡ്ഢികള്‍
കാമുകഹൃദയം വ്യാമോഹകുമിളകള്‍ മാത്രം

ചതിയല്ല കാമുകി ,അബലയവള്‍വിങ്ങലൊളിപ്പിക്കുംദൈന്യം ..
വ്യര്‍ത്ഥമായെങ്കിലും ദുഃഖങ്ങള്‍ പേറുംമൊരു ദു:ശകുനം .......//

കനലുകള്‍ വിരഹമായ് നെഞ്ചിലെരിയുമ്പോള്‍
തകരുന്ന ജീവിതമൊരു നഷ്ടസ്വപ്നം .........

അഴലൊതുക്കി ചുണ്ടുകള്‍ ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍
മരണം പോല്‍ തെളിയുന്നു മന്ദഹാസം ....

എല്ലാം വെറുമൊരു പകല്‍കിനാവെന്ന പോല്‍
മറക്കുന്നുവെങ്കിലതാണീ കാലത്തിന്‍ പ്രണയം

വെറുതെ ,വെറുതെയെന്നു സ്വപ്‌നങ്ങള്‍ ചിറികോട്ടി പോകുമ്പോള്‍
അറിയാതുരുകുന്ന ഹൃദയങ്ങള്‍ ചപലം .....

യാഥാര്‍ത്യങ്ങളൊരു വേള നേരെ പല്ലിളിക്കുമ്പോള്‍
ഈയാംപാറ്റയായ് തീയില്‍ ചാടുന്നു പ്രണയം ...

"നിശാഗന്ധി പൂത്തപോല്‍ സൌരഭം പരത്തും ........
നിരാശഗന്ധിയാം പ്രണയപുഷ്പങ്ങളൊക്കെയും "


**********************************************

9/15/2011

സെന്റിമെന്റ്സ് ...!!


നിശബ്ദ നിമിഷങ്ങളിലുയരും നിശ്വാസങ്ങളില്‍
തെളിയും ഭാവമേ .....നിനക്കേകാന്‍ നിറങ്ങളില്ലല്ലോ

നിറമിഴികളിലുതിരുമനുരാഗമെഴുതാന്‍
വാക്കുകള്‍ തേടി ഞാന്‍ വലഞ്ഞു ..

"ചറ പറാ'ന്നടിക്കും ഹൃദയമേ ....നിന്നെ
കാണ്മാനിനിയൊരു ഹൃദയമുണ്ടാകുമോ ..

അറിയില്ലെനിക്കൊന്നുമെന്നോടു പറയില്ലല്ലോ
ഹോ ..........കാമിനി തന്നുള്ളം .....!!

വെറുതെയെങ്കിലും മോഹങ്ങള്‍
വെറുതെയിരിക്കാന്‍ വിടുന്നതില്ല കഷ്ടം ..

നേരംപോക്ക്‌ പോലെയൊന്നു കണ്ടാല്‍ ചിരിക്കും
ഉരിയാടില്ലൊരക്ഷരമതു അബദ്ധമായ് പോലും ..

തരുമൊരു ചുംബനമൊരിക്കല്ലെന്നെങ്കിലും കാത്തു
നോക്കിയിളിച്ചു നില്ക്കാനൊരുത്തനിവിടെയുണ്ടല്ലോ ..

വലഞ്ഞു ഞാന്‍ കൃഷ്ണാ .......തുലഞ്ഞു ജീവിതം
തലയില്‍ വരച്ച ........... വരയിതെന്തൊരു തലവര

പല പല നാളായ് .....നിലയാകെ തെറ്റി
ചിലപ്പോളറിയാതെ ....തല തല്ലി ചിരിക്കും ...!!...:P
 
 
*****************************************************

കുടിയനല്ലെങ്കിലും .............!!




















ചുറ്റിക്കറങ്ങുന്നുബോധംതലയില്‍
മങ്ങുന്നു കാഴ്ചകള്‍ കണ്ണില്‍ തെളിയുന്നു സ്വപ്നം

എത്തിപ്പിടിക്കാന്‍ വെമ്പുന്നു സ്വര്‍ഗം
പായുന്ന ചിന്തകള്‍ മനസ്സറിയാതെ വാക്കുകള്‍

ഭൂമിയെ ശിരസ്സു തൊട്ടു നമിച്ചങ്ങിനെ
ബോധം മണ്ണിലിഴയുന്നു പരതുന്നു

കാറ്റിലാടി കളിക്കുമൊരു തൂവല്‍ പോലെ
ഭാരമില്ലാതങ്ങിനെ ശൂന്യതയിലഭയം തേടുന്നു

ഓര്‍മകളിലെ ദുഃഖങ്ങള്‍ കൈവീശി പിരിയുന്നു
ഭൂമിയില്‍ മാലാഖമാര്‍ നൃത്തം വയ്ക്കുന്നു

ചെറു ചിരിയാല്‍ ചുണ്ടുകള്‍ നാമം ജപിക്കുന്നു
സ്തുതി ഗീതം നാവില്‍ മണ്ണിന്‍ രുചികളൂറൂന്നു

നിറയുന്ന "വാളുകളില്‍" ഭൂമി തന്‍ മനം പിടയുന്നു
ഒന്നുമറിയാതെ പതറാതെ പൊട്ടിച്ചിരികളുയരുന്നു



**************Dedicated To My Dear "Kudiyan" Friends**********