12/05/2018

അച്ഛൻ ..


എഴുതുവാനോർമ്മകളേറെയില്ലെങ്കിലു-
മൊരു കനലായ് നീയെന്നിൽ പടരുന്നു

ഒരു വാക്കു കൊണ്ടെന്റെ മനം കുളിർപ്പിക്കുവാൻ
കൂടെയില്ലെങ്കിലും നീയെന്നിൽ നിറയുന്നു

കൂട്ടം ചേർന്നേവരുമെന്നെ തനിച്ചാക്കീടുമ്പോൾ
തളർത്താതെയെന്നെ  നീ നയിക്കുന്നു

നീ കണ്ട സ്വപ്‌നങ്ങൾ നെയ്തെടുക്കുവാ -
നൊരു ജന്മം പകർന്നു നീ മറഞ്ഞപ്പോൾ

അനാഥത്വമേകിയ ദുരിതകയങ്ങളിൽ
ഇടനെഞ്ചുപൊട്ടി ഞാൻ കരഞ്ഞപ്പോൾ

കണ്ണീരൊപ്പാനാരുമില്ലയെന്റെ
സങ്കടം കേൾക്കാനാരുമില്ല ....

എന്തെന്തു ചെയ്യണമെന്നൊന്നുമറിയാതെ 
ധൃതി പൂണ്ടെങ്ങോ ഞാൻ പായുന്നു ..

എന്തിനോ ഏതിനോ എങ്ങോട്ടോ ഞാൻ
നിൻ കയ്യിലെ പട്ടം കണക്കെ പാറുന്നു