6/28/2014

നിസ്സഹായത....


നിസ്സഹായത എന്ന വാക്ക് പലപ്പോഴും
ഭീരുത്വത്തിന്റെ, പ്രതീക്ഷകളസ്തമിച്ചവന്റെ
പ്രതിഷേധം കണക്കെ ചുരുങ്ങി പോകാറുണ്ട്

എന്നാലതു മനസ്സിൽ കനം വച്ചു പരക്കുന്ന
കാർന്നു തിന്നുന്ന മാറാവ്യാധിയാകുന്നിടത്ത്
ശരീരത്തിന്റെ 'ആൽമഹത്യ' യെന്നത്
വലിയോരാശ്വാസം തന്നെയാണ്

 ആൽമാവിനെ പണ്ടേക്കു പണ്ടേ ഹത്യ ചെയ്തവന്
 മരണം, ജീവഛവത്തിന്റെ ദയാവധം മാത്രമാകുന്നു

'യാന്തികത' അലങ്കാരമായി കാണുന്ന സമൂഹത്തിൽ
മനുഷ്യത്വത്തിനെന്തു പ്രസക്തിയാണുള്ളത്‌ ?

ധർമവും നീതിയും സത്യവും സങ്കല്പ്പമാവുന്നിടത്ത്
വൈദേശിക അടിമത്വം കുറ്റമാവുന്നതെങ്ങിനെയെന്ന്?!

അതിജീവനമെന്ന്  ആൽമഹീനർക്ക് അതിഭാവുകത്തോടെ
പുലമ്പാനാവുന്നതെന്തു പിഴച്ച സംസ്കാരമാണ് ?

നേടുന്നതും വാരികൂട്ടുന്നതും
കണ്ണീരും ശാപങ്ങളുമാവുമ്പോഴും
കഴിവും കഴിവുക്കേടും മത്സരം തുടരുന്നത്
എന്ത് നിസ്സഹായതയുടെ പേരിലാണ് ?