10/05/2009

ഓട്ടോഗ്രാഫ്



''എഴുതുന്നോരക്ഷരങ്ങളില്‍ കണ്ണീര്‍ പൊടിയുന്നുവെങ്കിലും 
നെഞ്ചിലൂറും ഓര്‍മകളില്‍ ചേര്‍ത്തിടട്ടെ ഞാനീ നിമിഷവും ....''

.....................................................................................................................

ഗദ്ഗദം !!





പോകുക നീ .........
നീ നിന്റെ സ്വപ്നംങള്‍ നേടി മടങ്ങുക .......
തിരികെയെത്തണമൊരുനാള്‍ വീണ്ടും .....
വഴികണ്ണുമായ്‌ കാത്തിരുന്നോരെന്‍ ഖബറില്‍ മണ്ണിടാനെങ്കിലും..... 

10/04/2009

നിന്നെ ഞാന്‍ സ്നേഹിക്കുന്നു .........!!



കണ്ണിമ കൂട്ടാതെ കണ്‍കോണില്‍ നോക്കി നാം
മൌനത്തിലോളിപ്പിച്ചു പ്രണയ സല്ലാപം ..
ഒരു നോക്കു കാണാതെ ഒരു വാക്കു മിണ്ടാതെ
കൈമാറി നാമെത്ര സ്നേഹക്ഷരംങള്‍ ..
ഒരിക്കലും വാടാതെ കാത്തു ഞാന്‍ എപ്പോഴും
പുഞ്ചിരി തൂകും നിന്‍ പൂമുഖം ..
ഒരിക്കലറിയാതെ നീയെന്നോടു ചോദിച്ചു
യെത്രയെന്‍ പ്രണയത്തിന്‍ ആഴമെന്ന് ..
അന്നു രക്ത്ടതുള്ളികള്‍ കൊണ്ടെഴുതി ഞാന്‍
നിന്നെ ഞാന്‍............. സ്നേഹിക്കുന്നു ..........
പിന്നെയും കൂടെ.... കൂടെ നീ ചോദിച്ചു
മൃതി തന്‍ ജാലകം മെല്ലെ തുറന്നു ഞാന്‍
ഏതു മുന്‍ജന്മ ശാപമെന്നറിയില്ല....
പിന്നെയും നിന്‍ മുഖം വാടുന്നതറിഞ്ഞു ഞാന്‍ ...
നിന്നിലെക്കെത്താന്‍ മൃതിയില്‍ ലയിച്ചു ഞാന്‍
പിന്നെയും പ്രണയം സാഷ്യപെടുത്തി .......
നീറും മനസ്സിനു സന്ത്വനമേകുവാന്‍
എത്തി ഞാന്‍ ഭൂമിയില്‍ ഒരു നോക്കുകാണുവാന്‍
കണ്ടു നിന്‍ മാംഗല്യം പ്രസന്നവതിയായ്‌ ..
മാരനൊപ്പം വരണ മാല്യം ധരിച്ചു നീ ...
നഷ്ട സ്വപ്നംങളില്‍ തളരാതെയോതി ഞാന്‍
നിന്നെ ഞാന്‍........ സ്നേഹിക്കുന്നു .........
നിന്നെ ഞാന്‍..... സ്നേഹിക്കുന്നു .........!!

ചത്തു തുലയാന്‍ മാത്രമോ ?!



കുടിലതന്ത്രങ്ങള്‍ കൊടികെട്ടി വാഴുന്ന ജീവിത രണാങ്കണത്തില്‍ 
ചരടുവലികള്‍ക്കപ്പുറം ധാര്ഷ്ട്യമൊരു മുറയായ് പയറ്റുമ്പോള്‍ 
പരിഹാസശരം തൊടുത്ത്‌ മദിച്ചങ്ങ് അട്ടഹാസം മുഴക്കുമ്പോള്‍ 
ഓര്‍ക്കുകയെല്ലാം സംസ്കാരശോഷണചിത്തവിടംബനം  മാത്രം 

ഗൂഡതന്ത്രത്തിന്‍ തിരുശേഷിപ്പുകളിന്നും 
കൊടികുത്തി വാഴും പിന്മുറകള്‍ സുലഭം

ആളോരുക്കി അരങ്ങോരുക്കി അരക്കില്ലം ചമച്ച് 
സ്വാര്‍ത്ഥ മോഹാഗ്നിയില്‍ ക്രൌര്യം നെയ്യൊഴിക്കുന്നു
 
മതികെട്ടു മദിച്ചുന്‍മാദപൂര്‍വ്വം വിഡ്ഢികള്‍  
അഹങ്കാര പടുക്കുഴിയിലാണ്ടൂറ്റം കൊള്ളുന്നു  

അല്‍പ ബുദ്ധികള്‍ സ്വല്പ കാലം കൊണ്ട്  
യെത്ര യെത്ര അല്‍പത്തരങ്ങള്‍ കാട്ടുന്നു

മദ്യം മാംസം മദാലസകള്‍ പിന്നെ  
മണ്ണും പൊന്നും അധികാരവും വേണം

തങ്ങളും പെങ്ങളും തന്‍ കുടുംബവും പിന്നെ - 
-യൊന്നും ജീവിത പാന്ഥവിലില്ലെന്നു മാത്രം

മരിക്കുന്നു മനുഷ്യത്വം മറയ്ക്കുന്നു അസ്തിത്വം  
മറയില്ലാ പൊയ്മുഖക്കോലങ്ങളാടുന്നു ജീവിതത്തില്‍

കിട മത്സര കൂത്തരങ്ങാക്കി ജീവിതങ്ങളെരിക്കുവാന്‍  
അലിഖിത നിയമ ചട്ടകൂടൊരുക്കും അറുവഷള പരിഷകള്‍

എവിടെ പിഴച്ചെന്നു ഗണിച്ചു നോക്കേണ്ട .... 
തിരുത്തുവാന്‍ പഠിക്കണം തിരിച്ചറിവുണ്ടാകണം ..

അറിയണം അല്പത്തരം ഒരല്‍പമെങ്കിലും .. 
വെടിയണം ചിത്ത ശുദ്ധി വരുത്തുവാനെങ്കിലും.. 
ഇല്ലെങ്കിലില്ല.... ശാന്തിയും സ്നേഹവും ..
പിന്നെന്തിനാ ജീവിതം കൂട്ടരേ .......ചത്തു തുലയാന്‍ മാത്രമോ ?!
.....................................................................................................

ലോലഹൃദയം


ധ്രിതിയിലങ്ങു പോകതെയെന്റെ ചുരിദാറിട്ട പെണ്ണെ ...... 
ബട്ടന്സു പോയൊരു മനസ്സുമായ്‌ നിന്‍ കമുകനിതായിവിടെ........ .

കണ്ണുകള്‍ ബള്‍ബുകള്‍ പോല്‍ നിന്നെ നോക്കുമ്പോള്‍...... 
വായ്പൊത്തി ചിരിക്കല്ലേ പൊന്നെ ചിരിയൊന്നു കാണട്ടെ

കിത്താബുകളഞ്ചെണ്ണം നെഞ്ചിലടക്കി നീ കോളേജിലെത്തുമ്പോള്‍... 
കിത്താബായ് പിറവിയുന്ടെങ്കില്‍ പാടാന്‍ ഖല്‍ബില്‍ മോഹം..............  

ചെമ്പകപൂപോലുള്ള നിന്‍ പുഞ്ചിരി കാണുമ്പൊള്‍ .. 
ചെമ്പകമേ പാടും ഫ്രാങ്കോയാകും ഞാന്‍ ... 

ചൂളം വിളിക്കും ചിന്തകളാല്‍ ഞാന്‍ തീര്‍ക്കും .... 
ഭാവനകളെയെല്ലാം നീ കൊഞ്ഞനം കുത്തുമ്പോള്‍ ....
 
ഞാന്‍ കണ്ട ബ്ലാക്ക്‌ & വൈറ്റ് സ്വപ്നങ്ങളൊക്കെയും .... 
grains ആയി പിന്നെയതു ഖേദം രേഖപെടുത്തലായ്‌ മാറും  

കമലഹാസം പൊഴിച്ചു ഞാന്‍ നിന്നരികിലെത്തുമ്പോള്‍ .... 
അട്ടഹാസം കൊണ്ടെന്നെ പരിഹസിക്കുന്നതെന്തിന്നോ ?....
 
കുമ്മായം പൂശിയ പ്രേമത്തെ കണ്ടിട്ടും നീ .... 
കോമാളിയായ്‌ മാത്രമെന്നെ കരുതുന്നതെന്തെ....?... 

ലോലഹൃദയമൊരു മെഴുകുതിരി പോലെയുരുകുന്നു....  
നിന്നുള്ളിലൊരു ''പ്രേം നസീര്‍'' ആവാന്‍ കൊതിക്കുന്നു .....!!


........ബു ഹ ഹ ഹ ^-^...............................................