10/04/2009

ചത്തു തുലയാന്‍ മാത്രമോ ?!



കുടിലതന്ത്രങ്ങള്‍ കൊടികെട്ടി വാഴുന്ന ജീവിത രണാങ്കണത്തില്‍ 
ചരടുവലികള്‍ക്കപ്പുറം ധാര്ഷ്ട്യമൊരു മുറയായ് പയറ്റുമ്പോള്‍ 
പരിഹാസശരം തൊടുത്ത്‌ മദിച്ചങ്ങ് അട്ടഹാസം മുഴക്കുമ്പോള്‍ 
ഓര്‍ക്കുകയെല്ലാം സംസ്കാരശോഷണചിത്തവിടംബനം  മാത്രം 

ഗൂഡതന്ത്രത്തിന്‍ തിരുശേഷിപ്പുകളിന്നും 
കൊടികുത്തി വാഴും പിന്മുറകള്‍ സുലഭം

ആളോരുക്കി അരങ്ങോരുക്കി അരക്കില്ലം ചമച്ച് 
സ്വാര്‍ത്ഥ മോഹാഗ്നിയില്‍ ക്രൌര്യം നെയ്യൊഴിക്കുന്നു
 
മതികെട്ടു മദിച്ചുന്‍മാദപൂര്‍വ്വം വിഡ്ഢികള്‍  
അഹങ്കാര പടുക്കുഴിയിലാണ്ടൂറ്റം കൊള്ളുന്നു  

അല്‍പ ബുദ്ധികള്‍ സ്വല്പ കാലം കൊണ്ട്  
യെത്ര യെത്ര അല്‍പത്തരങ്ങള്‍ കാട്ടുന്നു

മദ്യം മാംസം മദാലസകള്‍ പിന്നെ  
മണ്ണും പൊന്നും അധികാരവും വേണം

തങ്ങളും പെങ്ങളും തന്‍ കുടുംബവും പിന്നെ - 
-യൊന്നും ജീവിത പാന്ഥവിലില്ലെന്നു മാത്രം

മരിക്കുന്നു മനുഷ്യത്വം മറയ്ക്കുന്നു അസ്തിത്വം  
മറയില്ലാ പൊയ്മുഖക്കോലങ്ങളാടുന്നു ജീവിതത്തില്‍

കിട മത്സര കൂത്തരങ്ങാക്കി ജീവിതങ്ങളെരിക്കുവാന്‍  
അലിഖിത നിയമ ചട്ടകൂടൊരുക്കും അറുവഷള പരിഷകള്‍

എവിടെ പിഴച്ചെന്നു ഗണിച്ചു നോക്കേണ്ട .... 
തിരുത്തുവാന്‍ പഠിക്കണം തിരിച്ചറിവുണ്ടാകണം ..

അറിയണം അല്പത്തരം ഒരല്‍പമെങ്കിലും .. 
വെടിയണം ചിത്ത ശുദ്ധി വരുത്തുവാനെങ്കിലും.. 
ഇല്ലെങ്കിലില്ല.... ശാന്തിയും സ്നേഹവും ..
പിന്നെന്തിനാ ജീവിതം കൂട്ടരേ .......ചത്തു തുലയാന്‍ മാത്രമോ ?!
.....................................................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ