7/25/2017

നവതി

ആയിരം പൂർണ്ണചന്ദ്രന്മാർ സാക്ഷി ...
പുണ്യമീ ജന്മം .....സഫലമീ യാത്ര ..

മക്കളും മരുമക്കളും ..പേരക്കിടാങ്ങളോടൊപ്പം
ആമോദത്തോടങ്ങു വാഴേണം .....

നീ തന്ന വെളിച്ചവും നീയേകിയ തണലും
കാവലായ് ക്കൂടെയുണ്ടെപ്പോഴും..

കാലം കരുതിയോരോർമകളുള്ളിൽ
കുളിരായ് നിറയുന്നുണ്ടെപ്പോഴും..

കാരുണ്യ കനിവാണ് .. കരുത്താണ്
ഞങ്ങൾ തൻ ഉള്ളിലെ നന്മയാണ്..

സ്നേഹമാണഭയമാണാശ്വാസമാണ്‌
ആശംസയേകട്ടെ ...ഞങ്ങളെല്ലാം ..

കൈകോർത്തു  നിൽക്കാം പരസ്‌പരം
കൈത്താളമിട്ടങ്ങു വരവേറ്റിടാം ..

കൂട്ടം പിരിഞ്ഞങ്ങു പോകരുതാരും ..
ഈ അച്ഛന്റെ കുട്ടികളല്ലെ.... നമ്മൾ

പാടുക ...പാടുക ...കൂട്ടരെ ....നിങ്ങളീ
സുദിനം ആമോദപൂണ്ടങ്ങുല്ലസിക്കുക..