3/21/2011

ഉല്‍കണ്ടാകുലമീ ജീവിതം


മരിച്ചോരീ ഹൃദയങ്ങള്‍ ചുട്ടുതിന്നാമിനി
ധാര്ഷ്ട്യമേ അസന്തുഷ്ടി തെല്ലു കുറയുമെങ്കില്‍
അടിമത്വചങ്ങല പുളയ്ക്കുന്ന ധാര്ഷ്ട്യമിതു -
മനുഷ്യനു മനുഷ്യനെ തിരിച്ചറിയാത്ത രോഗം


നിസ്സഹായത തിന്നു നിസ്സംഗതയില്‍ മയങ്ങാന്‍ ..
വിധിക്കപെട്ട ജീവച്ജവങ്ങളെ പിഴിഞ്ഞു തിന്നാന്‍ ‍
കാലം മൂഖം മൂടിയഴിച്ചു പല്ലിളിച്ചു വരുന്നു
വെറുതെയാണോര്‍മകളെന്ന മുന്നറിയിപ്പോടെ ...


ഹൃദയം നൊന്തുക്കരയുവാനിവിടെ ....
മനുഷ്യത്വത്തില്‍ മുങ്ങികുളിച്ചവര്‍ ഏറെയുന്ടെങ്കിലും
ശാന്തിയില്ല മനുഷ്യര്‍ക്കുലകത്തിലെങ്ങും ..
............ഉല്‍കണ്ടാകുലമീ ജീവിതം..!!


കൂടപ്പിറപ്പെന്നാലും മനസ്സില്‍ മതില്‍ തീര്‍ത്തന്യരെ പോലെ
പരതുകയാണെല്ലാരും ശരിതെറ്റുകളാല്‍ പകുത്തെടുത്ത സ്നേഹം
അകലുകയാണന്യോന്യം അകലങ്ങളിലെക്കപരിചിതര്‍ നമ്മള്‍
വിഹ്യലതകളിലൊടുങ്ങാന്‍ മാത്രം വീണ്ടും തുടരുന്ന യാത്ര


*******************************************************


3/01/2011

നിനവുകള്‍




ക്ലിപ്തപെടുന്നോരെന്‍ ചലനവേഗങ്ങളില്‍
സമരസം കൊള്ളേണ്ട ജന്മ ദോഷങ്ങളൊരുപിടി

നിരന്തരസംഘര്‍ഷഭരിതം മാനസം
നീര്‍കുമിളപോല്‍ പൊട്ടിതകരുന്ന ജീവിതം


നേരമില്ലിനിയെനിക്കു നഷ്ടസ്വപ്നങ്ങളെ ‍താരാട്ടാന്‍
മറവിയിലെറിയുന്നു കാലമേ നീയേകിയ നിനവുകള്‍



**********************************************