2/26/2011

വിരസത.............



വിരസതയെറും നിമിഷ യുഗങ്ങളെ കൊന്നൊടുക്കാന്‍
പണി പെട്ടുല്‍സാഹം വീണ്ടും മനസ്സില്‍ നിറയ്ക്കാന്‍
വിളറി പിടിച്ചോടും ചിന്തതന്‍ ഗതിയൊന്നു മാറ്റാന്‍
പിന്നെയും വ്യഥാപരിശ്രമം കാട്ടുന്നുവല്ലോ ബോധം

ആവട്ടെ എന്നാലിനിയോത്തിരി കുശലം പറയാം
കൈമാറാം മരിക്കുവോളം തീരാത്ത സ്വപ്‌നങ്ങള്‍
കലഹിക്കാം അനോന്യം പിന്നെ പൊട്ടിച്ചിരിക്കാം
നമുക്കു നല്ല ഓര്‍മ്മകളാകാം ഓര്‍മയാകും മുമ്പേ ....

*******************************************

2/25/2011

കല്ലേറ് ...........?!


ജീവിതമെന്തിനെന്ന ചോദ്യത്തിനുത്തരം തേടരുത്‌
നിസ്സംഗതതീര്‍ക്കും യാന്ത്രികതയില്‍ ജീവിതമോഹം നഷ്ടപെടും

വിശ്വാസ സങ്കല്പങ്ങള്‍ക്കടിമ പെടരുത്
യാഥാര്‍ത്യങ്ങള്‍ പല്ലിളിക്കുമ്പോള്‍ ദുഖിക്കേണ്ടി വരും

അന്തസത്ത വെടിഞ്ഞു അന്തസ്സ് കാട്ടരുത്
'അസന്തുലിതബുദ്ധികള്‍' അസന്തുഷ്ടരായേക്കാം

മൗനപ്രതിഷേധം കൊണ്ടു തന്റേടം മറക്കരുത്
കാലച്ചക്രഗതിയില്‍ ഗതിതേടിയലഞ്ഞുനടുവൊടിയും

പ്രണയം നടിച്ചു മനസ്സിനു മറയിടാന്‍ ശ്രമിക്കരുത്
ഹൃദയം മുറിഞ്ഞ സ്വപ്‌നങ്ങള്‍ നിരന്തരം കല്ലെറിയും

ഭാവന സാമ്രാജ്യം കണ്ടു ഭ്രമിക്കരുത്
ഭാവി തുലയും സ്വയം ഇളിഭ്യരാകും .


*****************************************