2/25/2011

കല്ലേറ് ...........?!


ജീവിതമെന്തിനെന്ന ചോദ്യത്തിനുത്തരം തേടരുത്‌
നിസ്സംഗതതീര്‍ക്കും യാന്ത്രികതയില്‍ ജീവിതമോഹം നഷ്ടപെടും

വിശ്വാസ സങ്കല്പങ്ങള്‍ക്കടിമ പെടരുത്
യാഥാര്‍ത്യങ്ങള്‍ പല്ലിളിക്കുമ്പോള്‍ ദുഖിക്കേണ്ടി വരും

അന്തസത്ത വെടിഞ്ഞു അന്തസ്സ് കാട്ടരുത്
'അസന്തുലിതബുദ്ധികള്‍' അസന്തുഷ്ടരായേക്കാം

മൗനപ്രതിഷേധം കൊണ്ടു തന്റേടം മറക്കരുത്
കാലച്ചക്രഗതിയില്‍ ഗതിതേടിയലഞ്ഞുനടുവൊടിയും

പ്രണയം നടിച്ചു മനസ്സിനു മറയിടാന്‍ ശ്രമിക്കരുത്
ഹൃദയം മുറിഞ്ഞ സ്വപ്‌നങ്ങള്‍ നിരന്തരം കല്ലെറിയും

ഭാവന സാമ്രാജ്യം കണ്ടു ഭ്രമിക്കരുത്
ഭാവി തുലയും സ്വയം ഇളിഭ്യരാകും .


*****************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ